രാജ്യത്ത് 24 മണിക്കൂറിനിടെ 18,599 കോവിഡ്
ന്യൂഡൽഹി : രാജ്യത്ത് 24 മണിക്കൂറിനിടെ 18,599 കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കോവിഡ് കേസുകളുടെ എണ്ണം 1,12,29,398 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 14,278 പേർ കോവിഡ് രോഗമുക്തരായപ്പോൾ 97 പേർക്ക് ജീവൻ നഷ്ടപ്പെട്ടു.
രാജ്യത്ത് കോവിഡ് വിമുക്തരായവരുടെ എണ്ണം 1,08,82,798 ആണ്. നിലവിൽ 1,88,747 പേർ ചികിത്സയിൽ തുടരുമ്പോൾ കോവിഡ് ബാധിച്ച് 1,57,853 പേരാണ് മരിച്ചത്.