‘സല്യൂട്ട്’ ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു

ദുൽഖര്‍ സൽമാനെ നായകനാക്കി റോഷൻ ആൻഡ്രൂസ് ഒരുക്കുന്ന സല്യൂട്ട് ഫസ്റ്റ്ലുക്ക് റിലീസ് ചെയ്തു. സിനിമയിൽ പൊലീസ് വേഷത്തിലാണ് ദുൽഖർ എത്തുന്നത്. ബോബി-സഞ്ജയ് ടീമിന്റെതാണ് തിരക്കഥ. ഒരു മുഴുനീള പൊലീസ് കഥാപാത്രമായി ദുൽഖർ എത്തുന്നത് ഇതാദ്യമായാണ്. മനോജ് കെ. ജയനും ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. 

ബോളിവുഡ് നടി ഡയാന പെന്റിയാണ് നായിക. കൊല്ലം, കാസർഗോട് എന്നിവടങ്ങളാണ് പ്രധാനലൊക്കേഷൻസ്. ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെയര്‍ ഫിലിംസ് ആണ് നിര്‍മാണം. അസ്‌ലം കെ. പുരയിൽ ഛായാഗ്രഹം. എഡിറ്റിങ് ശ്രീകർ പ്രസാദ്. സംഗീതം സന്തോഷ് നാരായണൻ.