പഴയങ്ങാടി വെങ്ങരയിൽ വീടിന് സമീപത്തെ കുന്ന് ഇടിഞ്ഞത് അപകട ഭീഷണി ഉയർത്തുന്നു
പഴയങ്ങാടി വെങ്ങരയിൽ വീടിന് സമീപത്തെ കുന്ന് ഇടിഞ്ഞത് അപകട ഭീഷണി ഉയർത്തുന്നു .വെങ്ങര മുക്കിലെ എം വി കുഞ്ഞിരാമനും കുടുംബവുമാണ് കുന്നിടിച്ചൽ ഭീഷണിയിൽ വീട്ടിൽ താമസിക്കാൻ പറ്റാതെ ആയത്.
കുഞ്ഞിരാമൻറ വീടിന് പിറകുവശത്തെ കുന്ന് ഇടിഞ്ഞ് വീടിന് അപകട ഭീഷണിയായി. ഏത് സമയവും കൂറ്റൻപാറക്കെട്ട് വീട്ടിന് മുകളിലേക്ക് പതിക്കാം. നേരത്തെ വീടിന് മുകളിലേക്ക് വീഴാറായ രണ്ട് പാറ കല്ലുകൾ JCB ഉപയോഗിച്ച് നീക്കിയിരുന്നു.
പിന്നിട് വ്യാപകമായി കുന്ന് ഇടിഞ്ഞു. ഇടിഞ്ഞ് വീണ മണ്ണ് ഇവിടെ നിന്നും മാറ്റാൻ അധികൃതർ അനവതിക്കുന്നില്ലന്നും പരാതി ഉണ്ട്. ബന്ധപ്പെട്ട അധികൃതർക്ക് പരാതി നൽകിയിട്ടും നടപടി സ്വീകരിക്കുന്നില്ലെന്ന് ആക്ഷേം ഉണ്ട്.
ഇപ്പോൾ തകർന്ന് വീഴാറായ മറ്റൊരു വീട്ടിലാണ് ഇവർ താമസിക്കുന്നത്. വീടിന് സമീപത്തെ മണ്ണ് നീക്കം ചെയ്യുന്നതിനും അപകട ഭീഷണി ഒഴിവാക്കാനും ആവശ്യമായ നടപടി വേണമെന്ന് ഇവർ ആവശ്യപ്പെടുന്നു.