സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു
കണ്ണൂർ: വിമുക്തഭടൻമാരുടെ 25 വയസ്സിൽ താഴെയുള്ള അവിവാഹിതരും തൊഴിൽ രഹിതരുമായ കുട്ടികൾക്കുള്ള മെഡിക്കൽ/എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് നൽകുന്ന സാമ്പത്തിക സഹായത്തിന് അപേക്ഷ ക്ഷണിച്ചു.
മെഡിക്കൽ/ എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷാ പരിശീലനത്തിന് ആറുമാസത്തിൽ കുറയാത്ത കാലയളവിൽ പങ്കെടുക്കുകയും മെഡിക്കൽ/ എഞ്ചിനീയറിങ് എൻട്രൻസ് പരീക്ഷ എഴുതുകയും ചെയ്ത വിമുക്ത ഭടൻമാരുടെ മക്കൾക്ക് അപേക്ഷിക്കാം.
വരുമാന പരിധി ഇല്ല.
എൻട്രൻസ് പരീക്ഷാ കമ്മീഷണർ നൽകുന്ന തിരിച്ചറിയൽ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, കോച്ചിങ് നടത്തുന്ന സ്ഥാപന മേധാവിയുടെ പരീക്ഷാ കാലയളവ് സൂചിപ്പിക്കുന്ന സാക്ഷ്യപത്രം, ഫീസടച്ചതിന്റെ അസ്സൽ രശീതി, ഡിസ്ചാർജ് ബുക്കിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, വിമുക്തഭട തിരിച്ചറിയൽ കാർഡിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ്, എസ് എസ് എൽ സി/ പ്ലസ്ടു മാർക്ക് ലിസ്റ്റിന്റെ സാക്ഷ്യപ്പെടുത്തിയ പകർപ്പ് എന്നിവ ഉള്ളടക്കം ചെയ്യണം. ആഗസ്റ്റ് 16നകം അപേക്ഷ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ സമർപ്പിക്കണം. ഫോൺ: 0497 2700069.