മുകേഷ് അംബാനിയുടെ വസതിക്ക് മുന്നില്‍ സ്‌ഫോടക വസ്തുക്കള്‍; അന്വേഷണം എന്‍.ഐ.എക്ക്

മുംബൈ: റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനിയുടെ വസതിക്ക് മുന്നിൽ സ്ഫോടക വസ്തുക്കളടങ്ങിയ വാഹനം കണ്ടെത്തിയ സംഭവത്തിൽ അന്വേഷണം എൻ.ഐ.എക്ക്.

ഫെബ്രുവരി 25-നാണ് മുകേഷ് അംബാനിയുടെ വസതിയായ ആന്റിലയ്ക്ക് സമീപത്തുനിന്ന് സ്ഫോടക വസ്തുക്കളടങ്ങിയ കാർ കണ്ടെത്തിയത്. കാറിൽ 20 ജെലാറ്റിൻ സ്റ്റിക്കുകളും ഭീഷണി കത്തും ഉണ്ടായിരുന്നു. പോലീസ് നടത്തിയ അന്വേഷണത്തിൽ സ്ഫോടക വസ്തുക്കൾ നിറച്ച കാർ മോഷ്ടിക്കപ്പെട്ടതാണെന്നും മുംബൈ സ്വദേശിയായ മൻസുഖ് ഹിരേൻ എന്നയാളുടെ വാഹനമാണിതെന്നും കണ്ടെത്തി.