കണ്ണൂർ സർവകലാശാല പരീക്ഷാഫലം, വിവിധ സീറ്റ് ഒഴിവുകൾ

കണ്ണൂർ: അഫിലിയേറ്റഡ് കോളേജുകളിലെയും ഐ ടി എഡ്യൂക്കേഷൻ സെൻററുകളിലെയും അഞ്ചാം സെമസ്റ്റർ എം സി എ (സപ്ലിമെൻററി /ഇംപ്രൂവ് മെൻറ്) നവംബർ 2022 പരീക്ഷാഫലം കണ്ണൂർ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു. പുനർ മൂല്യനിർണയം, സൂക്ഷ്മ പരിശോധന, ഫോട്ടോകോപ്പി എന്നിവയ്ക്ക് 21/08/2023 ന് വൈകുന്നേരം 5 മണിവരെ ഓൺലൈനായി അപേക്ഷിക്കാം.

സീറ്റൊഴിവ്
കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ എം എസ് സി വുഡ് സയൻസ് ആന്റ് ടെക്നോളജി (ഇൻഡസ്ട്രി ലിങ്ക്ഡ്) പ്രോഗ്രാമിൽ എസ് സി /എസ് ടി എസ് ഇ ബി സി വിഭാഗങ്ങളിൽ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. സയൻസ് ബിരുദം യോഗ്യത ഉള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം 2023 ആഗസ്റ്റ് 10 നു രാവിലെ 10.30 ന് പഠനവകുപ്പിൽ എത്തണം. ഫോൺ: 9496353817.

കണ്ണൂർ സർവകലാശാല പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എസ് സി മോളിക്യൂലർ ബയോളജി പ്രോഗ്രാമിൽ എസ് ഇ ബി സി വിഭാഗത്തിൽ 2 സീറ്റുകൾ ഒഴിവുകളുണ്ട്. ലൈഫ് സയൻസിലെ ഏതെങ്കിലും ഒരു വിഷയത്തിൽ 50 % മാർക്കിൽ കുറയാതെയുള്ള ബിരുദമാണ് യോഗ്യത. താല്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 09.08.2023 (ബുധൻ) ഉച്ചക്ക് 2 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ നമ്പർ : 9663749475
കണ്ണൂർ സർവകലാശാലാ ഡോ. ജാനകി അമ്മാൾ ക്യാമ്പസിലെ എം എ ഇംഗ്ലീഷ് പ്രോഗ്രാമിൽ എസ് സി വിഭാഗത്തിൽ സീറ്റുകൾ ഒഴിവുണ്ട്. യോഗ്യതയുള്ളവർ അസൽ സർട്ടിഫിക്കറ്റുകളുമായി ആഗസ്റ്റ് 10(വ്യാഴാഴ്ച) രാവിലെ 11 മണിക്ക് പഠനവകുപ്പിൽ എത്തണം.

കണ്ണൂർ സർവകലാശാലയുടെ പാലയാട് ഡോ. ജാനകി അമ്മാൾ ക്യാമ്പസിൽ എം എ ഇക്കണോമിക്സ്ന് എസ് സി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ 10-08-2023 ന് രാവിലെ 11 മണിക്ക് വകുപ്പ് മേധാവി മുമ്പാകെ അസൽ സർട്ടിഫികറ്റുകൾ സഹിതം എത്തണം. ഫോൺ:9400337417
കണ്ണൂർ സർവകലാശാലാ മാങ്ങാട്ടുപറമ്പ ക്യാമ്പസിലെ എം എ ഹിസ്റ്ററി പ്രോഗ്രാമിൽ എസ് ടി വിഭാഗത്തിൽ ഒരു സീറ്റ് ഒഴിവുണ്ട്. താല്പര്യമുള്ളവർ 11-08-2023 ന് രാവിലെ 10 മണിക്ക് പഠനവകുപ്പിൽ എത്തണം. ഫോൺ: 8157083710 , 9446607142

കണ്ണൂർ സർവകലാശാല, ഡോ പി കെ രാജൻ മെമ്മോറിയൽ കാമ്പസിലെ മലയാള വിഭാഗത്തിൽ എം എ മലയാളം പ്രോഗ്രാമിന് പട്ടിക ജാതി (എസ് സി) വിഭാഗത്തിൽ സീറ്റ് ഒഴിവുണ്ട്. താൽപ്പര്യമുള്ള വിദ്യാർത്ഥികൾ അസ്സൽ യോഗ്യത സർട്ടിഫിക്കറ്റുകൾ സഹിതം 10/08/2023 ന് വ്യാഴാഴ്ച്ച രാവിലെ 11 മണിക്ക് വകുപ്പ് മേധാവിക്ക് മുൻപിൽ നേരിട്ട് എത്തണം. സംവരണ ക്രമം പാലിച്ചു കൊണ്ട് ഡിഗ്രി പരീക്ഷയ്ക്ക് ലഭിച്ച മാർക്കിൻെറ അടിസ്ഥാനത്തിൽ ആയിരിക്കും പ്രവേശനം. ഫോൺ: 8606050283, 8593950384

കണ്ണൂർ സർവകലാശാല മാനന്തവാടി ക്യാമ്പസിൽ എം എ ട്രൈബൽ ആൻഡ് റൂറൽ സ്റ്റഡീസ് പ്രോഗ്രാമിന് എസ്‌ ടി, ഓ ബി സി -മുസ്ലിം എന്നീ വിഭാഗങ്ങൾക്ക് സംവരണം ചെയ്തതുൾപ്പെടെ ഏതാനും സീറ്റുകൾ ഒഴിവുണ്ട്. ഏതെങ്കിലും വിഷയത്തിൽ 45 ശതമാനത്തിൽ കുറയാതെയുള്ള ബിരുദമാണ് അടിസ്ഥാന യോഗ്യത. താല്പര്യമുള്ളവർ ഓഗസ്റ്റ് 10 ന് (വ്യാഴാഴ്ച) രാവിലെ 10:30ന് അസ്സൽ സർട്ടിഫിക്കറ്റുകളുമായി മാനന്തവാടി കാമ്പസ്സിൽ എത്തണം. ഫോൺ : 9947111890