കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
തിരുവനന്തപുരം: കേന്ദ്ര സർക്കാർ ഒഴിവാക്കിയ പാഠഭാഗങ്ങൾ കേരളത്തിൽ പഠിപ്പിക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി. കേരളത്തിലെ കരിക്കുലം കമ്മിറ്റി അത്തരം ഭാഗങ്ങൾ ഉൾപ്പെടുത്താൻ തീരുമാനിച്ചിട്ടുണ്ട്. ഓണം കഴിഞ്ഞാൽ ഈ ഭാഗങ്ങൾ ഉൾപ്പെടുത്തിയിട്ടുള്ള പുസ്തകങ്ങൾ സ്കൂളിലെത്തും. പരീക്ഷക്ക് ഈ ഭാഗങ്ങളിൽ നിന്ന് ചോദ്യമുണ്ടാകുമെന്നും മന്ത്രി പറഞ്ഞു.
പൊതുവിദ്യാലയങ്ങളിൽ കുട്ടികൾ കുറഞ്ഞുവെന്ന പ്രചാരണത്തിൽ വലിയ കാര്യമില്ലെന്നും മന്ത്രി പറഞ്ഞു. ഒന്നാം ക്ലാസിൽ മാത്രമാണ് കുട്ടികൾ കുറഞ്ഞത്. രണ്ടു മുതൽ ഒമ്പതുവരെയുള്ള ക്ലാസുകളിൽ കുട്ടികളുടെ എണ്ണം കൂടിയിട്ടുണ്ട്.