പെരിങ്ങോത്ത് മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ പിതാവിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു
പെരിങ്ങോത്ത് മകളെ വിവാഹം ചെയ്ത് കൊടുക്കാത്തതിന്റെ വൈരാഗ്യത്തില്‍ പിതാവിനെ വീട്ടില്‍ കയറി വെട്ടിപരിക്കേല്‍പ്പിച്ചു.ഇരിക്കൂര്‍ മാമാനം സ്വദേശിയും ആലപ്പടമ്പ അരിയിലില്‍ വാടക വീട്ടില്‍ താമസിക്കുന്ന രാജേഷിനാണ് വെട്ടേറ്റത്.ഇന്ന് പുലര്‍ച്ചെ 2 മണിയോടെയാണ് സംഭവംകണ്ണൂര് തയ്യില്‍ സ്വദേശി അക്ഷയ് ആണ് വെട്ടിയത് , അക്ഷയ്ക്കായി പൊലീസ് തിരച്ചില്‍ ആരംഭിച്ചു.രാജേഷ് അതീവ ഗുരുതരാവസ്ഥയില്‍ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്