താൽക്കാലിക നിയമനം
ജില്ലയിലെ ഒരു സർക്കാർ സ്ഥാപനത്തിൽ ജെൻഡർ സ്പെഷ്യലിസ്റ്റ് തസ്തികയിൽ ഓപ്പൺ, ഇ ടി ബി വിഭാഗങ്ങൾക്കായി സംവരണം ചെയ്ത ഒഴിവുകളിലേക്ക് താൽകാലിക നിയമനം നടത്തുന്നു.
യോഗ്യത: സോഷ്യൽ വർക്കിലുള്ള ബിരുദം / ഏതെങ്കിലും ഗവ. സ്ഥാപനത്തിലെ മൂന്ന് വർഷത്തെ പ്രവൃത്തി പരിചയം. പ്രായപരിധി 40 വയസ്. ഉദ്യോഗാർഥികൾ എല്ലാ അസ്സൽ സർട്ടിഫിക്കറ്റുകളുമായി അതത് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളിൽ സെപ്തംബർ നാലിനകം പേര് രജിസ്റ്റർ ചെയ്യണം.