അമിത ചാർജ്ജ്: അന്തർ സംസ്ഥാന ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗതമന്ത്രി
തിരുവനന്തപുരം: അമിത ചാർജ്ജ് ഈടാക്കുന്ന അന്തർ സംസ്ഥാന ബസ്സുകൾക്കെതിരെ നടപടി സ്വീകരിക്കുമെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. ടൂറിസ്റ്റ് ബസ് ഓപ്പറേറ്റർമാർക്കെതിരെ കർശന നടപടി സ്വീകരിക്കും. അമിത ചാർജ് ഈടാക്കുന്ന ബസ്സുകളെ നിയന്ത്രിക്കും. യാത്രക്കാരെ ബാധിക്കുമെന്ന ആശങ്ക കൊണ്ടാണ് കർശന നടപടി എടുക്കാത്തതെന്നും മന്ത്രി പറഞ്ഞു. പരിധിക്ക് അപ്പുറത്തേക്ക് ചൂഷണം നടത്തിയാൽ കയ്യുംകെട്ടി നോക്കി നിൽക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഓണക്കാലമായതോടെ അന്തർ സംസ്ഥാന ടൂറിസ്റ്റ് ബസ്സുകൾ ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടിയ വാർത്ത പുറത്തു വന്നിരുന്നു