ഓണദിനങ്ങളിൽ വിറ്റത് ഒരു കോടിയിൽപ്പരം ലിറ്റർ പാൽ; മിൽമയ്ക്ക് റെക്കോർഡ് വിൽപ്പന

തിരുവനന്തപുരം: ഓണദിനങ്ങളിൽ മിൽമയ്ക്ക് റെക്കോർഡ് പാൽ വിൽപ്പന. വെള്ളിയാഴ്ച മുതൽ ഉത്രാടം വരെ നാലുദിവസങ്ങളിൽ വിറ്റത് ഒരു കോടി അമ്പത്തേഴായിരം ലിറ്റർ പാലാണ്. ഈ നാലുദിവസം 13 ലക്ഷം കിലോ തൈരും വിറ്റു. ഉത്രാടദിനത്തിൽ മാത്രം 38ലക്ഷം ലിറ്റർ പാൽ വിറ്റതായി മിൽമ ചെയർമാൻ കെ എസ് മണി അറിയിച്ചു.

ഓ​ണ​ക്കാ​ല​ത്തെ ആവശ്യകത മു​ന്നി​ൽക​ണ്ട് ഒ​രു കോടിയിൽപ്പരം ലി​റ്റ​ർ പാ​ൽ ആണ് മിൽമ അധികമായി സംഭരിച്ചത്. അയൽ സംസ്ഥാനങ്ങളിലെ ക്ഷീര സഹകരണ സംഘങ്ങളുമായി സഹകരിച്ചാണ് ഓണക്കാല പാൽവരവ് ഉറപ്പാക്കിയതെന്നും കെ എസ് മണി പറഞ്ഞു.

കോവിഡ് ഭീതി പൂർണമായും അകന്ന സമയമായതിനാൽ പാ​ലി​ൻറെ​യും അ​നു​ബ​ന്ധ ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ​യും വി​ൽപ്പന സ​ർവ​കാ​ല റെ​ക്കോ​ർഡി​ലെ​ത്തു​മെ​ന്നാ​യിരുന്നു അ​നു​മാ​നം. ഇത് ശരിവെയ്ക്കുന്നതാണ് പുതിയ കണക്കുകൾ.