കക്കാട് പുല്ലൂപ്പിക്കടവ് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി
കണ്ണൂര്‍: നാറാത്ത് പുല്ലൂപ്പിപ്പാലത്തിന് താഴെ കുളിക്കാനിറങ്ങി ഒഴുക്കില്‍പ്പെട്ട യുവാവിന്റെ മൃതദേഹം കണ്ടെത്തി.
അത്താഴക്കുന്ന് സ്വദേശി പൂക്കോത്ത് ഹൗസില്‍ സനൂഫാ(26)ണ് മരിച്ചത്. പുല്ലൂപ്പിക്കടവ് പാലത്തിന് താഴെ നിന്നാണ് മൃതദേഹം കണ്ടെത്തിയത്.
വ്യാഴാഴ്ച വൈകുന്നേരമാണ് സംഭവം. സുഹൃത്തുക്കളോടൊപ്പം എത്തിയ സനൂഫ് ഒറ്റയ്ക്ക് വെള്ളിത്തില്‍ ഇറങ്ങുകയും മുങ്ങിപ്പോകുകയുമായിരുന്നു. സുഹൃത്തുക്കളുടെ നിലവിളികേട്ട് സമീപത്തുണ്ടായിരുന്നവര്‍ ഫയര്‍ഫോഴ്‌സിനെയും പോലീസിനെയും വിവരം അറിയിക്കുകയായിരുന്നു.
ഫയര്‍ഫോഴ്‌സും കണ്ണൂര്‍ ടൗണ്‍, മയ്യില്‍ പോലീസും സ്ഥലത്തെത്തി രാത്രി വൈകിയും തെരച്ചില്‍ നടത്തിയെങ്കിലും സനൂഫിനെ കണ്ടെത്താനായിരുന്നില്ല. ഇന്ന് രാവിലെയാണ് തെരച്ചില്‍ പുനരാരംഭിച്ചത്. തുടര്‍ന്നാണ് മൃതദേഹം കണ്ടെത്തിയത്.