കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 22,854 പേർക്ക് കൊവിഡ്
ന്യൂഡൽഹി: രാജ്യത്ത് കോവിഡ് കണക്കുകൾ കൂടുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 22,854 പേർക്ക് പുതിയതായി രോഗം സ്ഥിരീകരിച്ചു. ഇതോടെ ആകെ രോഗികളുടെ എണ്ണം 11,285,561 ആയി
മരിച്ചവരുടെ ആകെ എണ്ണം 1,58,189 ആയി. പുതിയ രോഗികളിൽ 83.76 ശതമാനവും കേരളമടക്കമുള്ള ആറ് സംസ്ഥാനങ്ങളിൽ നിന്നാണ്.