അഞ്ചു ദിവസം കേരളത്തിൽ മഴ മുന്നറിയിപ്പ്

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ന്യൂനമർദം ശക്തിപ്രാപിച്ചതിനെ തുടർന്ന് അടുത്ത അഞ്ചു ദിവസം കൂടി കേരളത്തിൽ മഴ തുടരും. തിരുവനന്തപുരം, കൊല്ലം, ഇടുക്കി, എറണാകുളം, തൃശൂർ, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിൽ വരുന്ന മണിക്കൂറുകളിൽ മഴയ്ക്കു സാധ്യതയുണ്ടെന്ന് കാലാവസ്ഥാവകുപ്പ് അറിയിച്ചു. ബംഗാൾ തീരത്ത് സ്ഥിതിചെയ്യുന്ന ന്യൂനമർദം അടുത്ത രണ്ടുദിവസം ഒഡിഷ – ഛത്തിസ്ഗ‍ഡ് മേഖലയിലേക്കു നീങ്ങാനാണ് സാധ്യത.