ഹരിപ്പാട് തന്നെ മല്‍സരിക്കുമെന്ന് രമേശ് ചെന്നിത്തല
രുവനന്തപുരം: ഹരിപ്പാട് തന്നെ മല്‍സരിക്കുമെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. നേമത്ത് മത്സരിക്കാനില്ലെന്നും അദ്ദേഹം പറഞ്ഞു. കോൺഗ്രസ് പട്ടിക വന്നു കഴിഞ്ഞാൽ ഒരു പ്രതിഷേധവും ഉണ്ടാകില്ല. എല്ലാവരുടെയും അഭിനന്ദനം നേടും. സിപിഎം സ്ഥാനാർഥികൾക്കെതിരേയുണ്ടായ പ്രതിഷേധം ഇവിടുണ്ടാകില്ലെന്നും ചെന്നിത്തല മാധ്യമങ്ങളോട് പറഞ്ഞു.
ചങ്ങനാശേരി, അരുവിക്കര, വട്ടിയൂർക്കാവ് എന്നീ സീറ്റുകളിൽ താൻ മൽസരിക്കുമെന്ന തരത്തിൽ പ്രചാരണം നടത്തുകയാണ്. ഞാൻ മൽസരിപ്പിച്ചപ്പോഴൊക്കെ ഹരിപ്പാട്ടിലെ ജനങ്ങൾ സഹായിച്ചിട്ടുണ്ട്.
എനിക്കെന്റെ അമ്മയെ പോലെയാണ് ഹരിപ്പാട്. ഹരിപ്പാട് എന്നും എനിക്ക് അഭയം നൽകിയിട്ടുണ്ട്. അവിടത്തെ ജനങ്ങളിൽ പൂർണ വിശ്വാസമുണ്ടെന്നും ചെന്നിത്തല പറഞ്ഞു