ഗാന്ധി സ്മരണയിൽ രാജ്യം.
ഗാന്ധി സ്മരണയിൽ രാജ്യം. അഹിംസ മാർഗത്തിലൂടെ ബ്രിട്ടീഷുകാരെ തുരത്തിയൊടിച്ച മഹാത്മാവിന്റെ 154-ാം ജന്മദിനമാണ് ഇന്ന്. പ്രധാനമന്ത്രി രാജ്ഘട്ടിലെത്തി മഹാത്മാവിന് ശ്രദ്ധഞ്ജലി അർപ്പിച്ചു. ഗാന്ധിജയന്തി അവസരത്തിൽ ഏറെ ആദരവോടെ അദ്ദേഹത്തെ ഓർക്കുന്നുവെന്ന് നരേന്ദ്രമോദി പറഞ്ഞു.
ഗാന്ധിജിയുടെ കാലാതീതമായ ദർശനങ്ങളും ഉപദേശങ്ങളും ഇന്നും നമ്മെ സ്വാധീനിക്കുന്നു. കാലങ്ങൾക്കിപ്പുറവും അദ്ദേഹം ലോകത്തെ തന്നെ സ്വാധീനിക്കുന്നു. ഐക്യവും അനുകമ്പയും വർദ്ധിപ്പിക്കുന്നതിന് മനുഷ്യരാശിയെ മുഴുവൻ പ്രേരിപ്പിക്കുന്നു. അദ്ദേഹത്തിന്റെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കാൻ നമുക്ക് എപ്പോഴും പ്രവർത്തിക്കാം. എല്ലായിടത്തും ഐക്യവും ഒരുമയുമാണ് ഗാന്ധിജി സ്വപ്നം കണ്ടത്. ആ സ്വപ്നത്തിന്റെ, മാറ്റത്തിന്റെ വാഹകരാകാൻ യുവാക്കൾക്ക് കഴിയട്ടെ. അതിനായി ഗാന്ധിജിയുടെ ചിന്തകകൾ ശക്തി പകരട്ടെ -പ്രധാനമന്ത്രി എക്സിൽ കുറിച്ചു.