മകളുടെ വിവാഹം ക്ഷണിക്കാന്‍ കുടുംബത്തോടൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് സുരേഷ് ഗോപി.
മകളുടെ വിവാഹം ക്ഷണിക്കാന്‍ കുടുംബത്തോടൊപ്പം പ്രധാനമന്ത്രിയെ സന്ദര്‍ശിച്ച് സുരേഷ് ഗോപി. മോദി ദി ഫാമിലി മാന്‍..പരിവാരോം കി നേതാ എന്ന അടിക്കുറിപ്പോടെയാണ് സുരേഷ് ഗോപി തന്റെ പേജിലൂടെ ചിത്രം പങ്കുവച്ചിരിക്കുന്നത്. മൂത്തമകള്‍ ഭാഗ്യയുടെ വിവാഹക്ഷണക്കത്ത് മോദിക്ക് കൈമാറുന്നതിന്റെ ചിത്രവും അദ്ദേഹം പങ്കുവച്ചിട്ടുണ്ട്. താമര രൂപത്തിലുളള ആറന്മുളക്കണ്ണാടി സുരേഷ് ഗോപിയും കുടുംബവും മോദിക്ക് സമ്മാനിക്കുന്നതും ചിത്രത്തില്‍ കാണാം. കഴിഞ്ഞ ജൂലൈയിലായിരുന്നു മൂത്ത മകള്‍ ഭാഗ്യയുടെ വിവാഹനിശ്ചയം.