ഭാരത്‌ ഇലക്‌ട്രോണിക്‌സില്‍ 232 എൻജിനിയര്‍, ഓഫീസര്‍.

കേന്ദ്ര പ്രതിരോധ മന്ത്രാലയത്തിന് കീഴിലുള്ള ഭാരത് ഇലക്‌ട്രോണിക്സ് ലിമിറ്റഡില്‍ പ്രൊബേഷണറി എൻജിനിയര്‍ ഇ–II, പ്രൊബേഷണറി ഓഫീസര്‍ (എച്ച്‌ആര്‍)/ ഇ–II, പ്രൊബേഷണറി അക്കൗണ്ട്സ് ഓഫീസര്‍/ഇ –II തസ്തികകളില്‍ 232 ഒഴിവുണ്ട്.

ഇലക്‌ട്രോണിക്സ് –- 124, മെക്കാനിക്കല്‍–- 63, കംപ്യൂട്ടര്‍ സയൻസ് –- 18, ഹ്യൂമണ്‍ റിസോഴ്സ് –- 12, ഫിനാൻസ് –- 15 എന്നിങ്ങനെയാണ് അവസരം. ബിഇ, ബിടെക്, ബിഎസ്സി എൻജിനിയറിങ് യോഗ്യതയുള്ളവര്‍ക്ക് എൻജിനിയര്‍ തസ്തികയില്‍ അപേക്ഷിക്കാം.

എംബിഎ, എംഎസ്ഡബ്ല്യു, പിജി യോഗ്യതയുള്ളവര്‍ക്ക് ഓഫീസര്‍ തസ്തികയിലും സിഎ, സിഎംഎ യോഗ്യതയുള്ളവര്‍ക്ക് അക്കൗണ്ട്സ് ഓഫീസര്‍ തസ്തികയിലും അപേക്ഷിക്കാം. ബംഗളൂരു, ഗാസിയാബാദ്, പുണെ, ഹൈദരാബാദ്, ചെന്നൈ, മച്ചിലിപട്ടണം, പാൻച്ച്‌കുല, കോട്ട്ദ്വാര, നവി മുംബൈ എന്നിവിടങ്ങളിലാണ് നിയമനം. ഉയര്‍ന്ന പ്രായം: പ്രൊബേഷണറി എൻജിനിയര്‍, ഓഫീസര്‍ –-25, അക്കൗണ്ട്സ് ഓഫീസര്‍ – -30. കംപ്യൂട്ടര്‍ എഴുത്തുപരീക്ഷ , അഭിമുഖം എന്നിവയുണ്ടാവും.

കേരളത്തില്‍ എറണാകുളം, കണ്ണൂര്‍, കോഴിക്കോട്, തിരുവനന്തപുരം എന്നിവിടങ്ങളില്‍ പരീക്ഷാകേന്ദ്രമുണ്ടാവും. അപേക്ഷിക്കേണ്ട അവസാന തീയതി ഒക്ടോബര്‍ 28. വിശദവിവരങ്ങള്‍ക്ക് www.belindia.in കാണുക.