ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഉളിക്കല്‍ സ്വദേശി മരിച്ചു
ഡെങ്കിപ്പനി ബാധിച്ച് ചികിത്സയിലായിരുന്ന ഉളിക്കല്‍ സ്വദേശി മരിച്ചു.ഉളിക്കല്‍ കോക്കാട് സ്വദേശി ആശിഷ് ചന്ദ്ര പി (26) ആണ് മരിച്ചത്.റിട്ട.അധ്യാപകന് രാമചന്ദ്രന്റെയും , ഉളിക്കല്‍ ഗവ. ഹയര്‍ സെക്കണ്ടറി സ്കൂള്‍ പ്രിന്‍സിപ്പാള്‍ ഗൗരിയുടെയും മകനാണ്.പിഎച്ച്ഡി വിദ്യാര്‍ത്ഥിയാണ് ആശിഷ്.സംസ്കാരം വ്യാഴാഴ്ച (19.10.2023) രാവിലെ 10 മണിക്ക് പരിക്കളം കയനി തറവാട്ട് വീട്ടുവളപ്പില്‍ നടക്കും