വി എസ് അച്യുതാനന്ദന് നൂറു വയസ് തികയുന്ന വേളയില്‍ പിറന്നാള്‍ സന്ദേശവുമായി മുഖ്യമന്ത്രി
വി എസ് അച്യുതാനന്ദന് നൂറു വയസ് തികയുന്ന വേളയില്‍ അദ്ദേഹത്തിനായി ഊഷ്മളമായ പിറന്നാള്‍ സന്ദേശവുമായി മുഖ്യമന്ത്രി പിണറായി വിജയന്.
ആധുനിക കേരളത്തിന്റെ ചരിത്രത്തോടൊപ്പം സഞ്ചരിച്ച ജീവിതമാണ് സഖാവ് വി എസ് അച്യുതാനന്ദന്റേതെന്ന് പിറന്നാള്‍ സന്ദേശത്തില്‍ പിണറായി വിജയന് പറഞ്ഞു. ഐക്യ കേരള രൂപീകരണത്തിന് മുന്‍പും ശേഷവും കേരളത്തില്‍ വി എസ് നയിച്ച ഉജ്ജ്വലമായ സമരങ്ങള്‍ സ്മരിച്ച പിണറായി വി എസിന്റെ ജീവിതം അക്കാലത്തേയും ഇക്കാലത്തേയും മ്മില്‍ ബന്ധിപ്പിച്ചു നിര്‍ത്തുന്ന വിലപ്പെട്ട കണ്ണിയാണെന്ന് അഭിപ്രായപ്പെട്ടു.തന്റെ ജീവിതത്തിലുടനീളം നിസ്വ വിഭാഗങ്ങളോടൊപ്പം നിലകൊള്ളുകയാണ് അദ്ദേഹം ചെയ്തിട്ടുള്ളത്. അതു കൊണ്ടുതന്നെ വി എസിന് നൂറു വയസ്സു തികയുന്ന വേള തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കും പുരോഗമന പ്രസ്ഥാനങ്ങള്‍ക്കും കമ്യൂണിസ്റ്റ് പാര്‍ട്ടിക്കും മാത്രമല്ല നാടിനാകെത്തന്നെയും സന്തോഷത്തിന്റെയും അഭിമാനത്തിന്റെയും അവസരമാണെന്നും സഖാവ് വി എസിന് പിറന്നാള്‍ ആശംസകള്‍ നേരുന്നതായും മുഖ്യമന്ത്രി ഫേസ്ബുക്കില്‍ കുറിച്ചു.