ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ യോഗം നാളെ
കണ്ണൂർ | ജില്ലാ ബസ് ഓപ്പറേറ്റേഴ്സ് അസോസിയേഷൻ കോർഡിനേഷൻ പൊതുയോഗം ശനിയാഴ്ച രാവിലെ 11-ന് അസോസിയേഷൻ ഹാളിൽ നടക്കും.
31-ന് നടക്കുന്ന സ്വകാര്യ ബസ് പണിമുടക്ക് സംബന്ധിച്ച് യോഗത്തിൽ ചർച്ച ചെയ്യും. മുഴുവൻ ബസ് ഉടമകളും പങ്കെടുക്കണമെന്ന് ഭാരവാഹികൾ അറിയിച്ചു. യോഗത്തിൽ രാജ്കുമാർ കരുവാരത്ത് അധ്യക്ഷത വഹിച്ചു. കെ ഗംഗാധരൻ, കെ വിജയൻ, പി കെ പവിത്രൻ, എം കെ രഞ്ജിത്ത്, പി വി പദ്മനാഭൻ, ടി എം സുധാകരൻ എന്നിവർ സംസാരിച്ചു.