5 മുതല്‍ 17 വയസ്സ് വരെയുള്ളവർക്ക് ആധാര്‍ പുതുക്കല്‍ സൗജന്യം
5 മുതല്‍ 17 വയസ്സ് വരെയുള്ളവർക്ക് ബയോമെട്രിക് പുതുക്കല്‍ സൗജന്യമാക്കി. നേരത്തെ 5 – 7 വരെയും 15- 17 വരെയും പ്രായക്കാർക്കായിരുന്നു സൗജന്യം.നവജാത ശിശുക്കള്‍ക്ക് ജനന സർട്ടിഫിക്കറ്റ് ഉപയോഗിച്ച് ആധാറിന് എന്റോള്‍ ചെയ്യാമെന്ന് യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിട്ടി ഒഫ് ഇന്ത്യ അറിയിച്ചു. അഞ്ചു വയസ് തികയുന്നതുവരെ ബയോമെട്രിക്സ് (വിരലടയാളം, കൃഷ്ണമണി രേഖ) ശേഖരിക്കില്ല. അഞ്ചാം വയസില്‍ നിർബന്ധമായും ഇതു പതിക്കുകയും പതിനഞ്ചാം വയസില്‍ പുതുക്കുകയും വേണം. പുതുക്കല്‍ നടത്താത്ത ആധാർ കാർഡുകള്‍ അസാധുവാകാം. സംശയങ്ങള്‍ക്കും പരാതികള്‍ക്കും ബന്ധപ്പെടാൻ: 180042511800 / 04712335523 (സിറ്റിസണ്‍ കോള്‍ സെന്റർ), 04712525442 (ഐ.ടി മിഷൻ).
