ആലുവയില്‍ നിന്ന് കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി.
കൊച്ചി: ആലുവ തായിക്കാട്ടുകാരയില്‍ നിന്ന് കാണാതായ പതിമൂന്നുകാരനെ കണ്ടെത്തി. കാണാതായ വാര്‍ത്ത മാധ്യമങ്ങളില്‍ വന്നതോടെ ഇന്ന് രാവിലെ കുട്ടി വീട്ടിലേക്ക് തിരികെ എത്തുകയായിരുന്നു.കുട്ടിയെ ഇതുവരെ സ്റ്റേഷനില്‍ ഹാജരാക്കിയിട്ടില്ല. കുട്ടിക്ക് ഇന്ന് പരീക്ഷയുള്ളതിനാല്‍ ഇതിന് ശേഷം സ്റ്റേഷനില്‍ എത്തിക്കാമെന്ന് രക്ഷിതാക്കള്‍ അറിയിച്ചു.
ആലുവ എസ്.എന്‍.ഡി.പി. സ്‌കൂള്‍ വിദ്യാര്‍ഥിയെയാണ് ചൊവ്വാഴ്ച രാത്രി മുതല്‍ കാണാതായത്. ചായ കുടിക്കാനെന്ന് പറഞ്ഞ് പുറത്തേക്ക് പോയ കുട്ടി പിന്നീട് തിരികെ വന്നില്ല. ഇതോടെ വീട്ടുകാര്‍ പോലീസില്‍ പരാതി നല്‍കുകയായിരുന്നു.