Latestകേരളം

ആറ്റുകാല്‍ പൊങ്കാല: മാര്‍ച്ച്‌ 3ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി

ആറ്റുകാല്‍ പൊങ്കാല മഹോത്സവത്തോടനുബന്ധിച്ച്‌ മാർച്ച്‌ 3-ന് തിരുവനന്തപുരം നഗരസഭാ പരിധിയില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ചു.ബാങ്കുകള്‍ ഉള്‍പ്പെടെയുള്ള ധനകാര്യ സ്ഥാപനങ്ങള്‍ക്കും ഈ അവധി ബാധകമായിരിക്കും. ഫെബ്രുവരി 23 മുതല്‍ മാർച്ച്‌ 4 വരെയാണ് ഇത്തവണത്തെ പൊങ്കാല മഹോത്സവം നടക്കുന്നത്. ഉത്സവത്തിന്റെ സുഗമമായ നടത്തിപ്പിനായി നഗരസഭയിലെ 28 വാർഡുകളെ പ്രത്യേക ഉത്സവമേഖലയായി പ്രഖ്യാപിച്ചിട്ടുണ്ട്.

മഹോത്സവം കുറ്റമറ്റ രീതിയില്‍ സംഘടിപ്പിക്കുന്നതിനായി ദേവസ്വം വകുപ്പ് മന്ത്രി വി.എൻ. വാസവന്റെ നേതൃത്വത്തില്‍ വിപുലമായ തയ്യാറെടുപ്പുകളാണ് സർക്കാർ ആസൂത്രണം ചെയ്യുന്നത്. ആറ്റുകാല്‍ ക്ഷേത്ര ഓഫീസില്‍ കഴിഞ്ഞ നടന്ന അവലോകന യോഗത്തില്‍ മന്ത്രി ഒരുക്കങ്ങള്‍ വിലയിരുത്തി.