ചരിത്രം കുറിച്ച് അഭിലാഷ് ടോമി, ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ രണ്ടാം സ്ഥാനം

ചരിത്രം കുറിച്ച് അഭിലാഷ് ടോമി. ഗോൾഡൻ ഗ്ലോബ് പായ്‌വഞ്ചിയോട്ട മത്സരത്തിൽ രണ്ടാം സ്ഥാനം നേടി മലയാളി നാവികൻ അഭിലാഷ് ടോമി. ഈ നേട്ടം സ്വന്തമാക്കുന്ന ആദ്യ ഏഷ്യക്കാരനാണ് അഭിലാഷ് ടോമി. ഫ്രാൻസിലെ സാബ്ലെ ദോലനിൽ നിന്ന് യാത്ര തിരിച്ചത് കഴിഞ്ഞ സെപ്റ്റംബർ നാലിനാണ്

ഒന്നാം സ്ഥാനത്ത് ഫിനിഷ് ചെയ്‌തത്‌ ദക്ഷിണാഫ്രിക്കൻ സ്വദേശിയായ കിഴ്സ്റ്റൻ നോയിഷെയ്ഫരൻ. 16 പേരുമായി ആരംഭിച്ച റേസിൽ മൂന്ന് പേർ മാത്രമാണ് ഫിനിഷ് ചെയ്‌തത്‌.