Latestദേശീയം

സ്വകാര്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി അഭിഷേക് ബച്ചൻ.

സ്വകാര്യത സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഹർജിയുമായി അഭിഷേക് ബച്ചൻ. അനുവാദമില്ലാതെ എഐ അടക്കം ഉപയോഗിച്ച്‌ ചിത്രങ്ങള്‍ ഉള്‍പ്പെടെ ദുരുപയോഗം ചെയ്യുന്നതായി അഭിഷേക് ബച്ചൻ ഹർജിയില്‍ ചൂണ്ടികാണിച്ചു.ദില്ലി ഹൈക്കോടതിയാണ് അഭിഷേക് ബച്ചന്റെ ഹർജി പരിഗണിക്കുന്നത്. ബോളിവുഡ് ടി ഷോപ് എന്ന വെബ്സൈറ്റിനെതിരെയാണ് അഭിഷേക് ബച്ചൻ രംഗത്തെത്തിയിരിക്കുന്നത്.

വാണിജ്യ ആവശ്യങ്ങള്‍ക്കായി തന്‍റെ ചിത്രങ്ങളും ശബ്ദവുമടക്കം അനുവാദമില്ലാതെ ഉപയോഗിക്കുന്നത് തടയണമെന്നാവശ്യപ്പെട്ട് അഭിഷേക് ബച്ചന്റെ പങ്കാളിയും നടിയുമായ ഐശ്വര്യ റായ് കഴിഞ്ഞ ദിവസം ദില്ലി ഹൈക്കോടതിയെ സമീപിച്ചിരുന്നു.ഐശ്വര്യ റായ്‌ നല്‍കിയ ഹാർഹിയില്‍ അനുമതിയില്ലാതെ ചിത്രങ്ങള്‍ അടക്കം ഉപയോഗിക്കുന്നത് തടയാൻ ഇടക്കാല ഉത്തരവിറക്കുമെന്ന് ഹൈക്കോടതി വ്യക്തമാക്കിയിരുന്നു