അബുദാബിയിലുണ്ടായ വാഹനാപകടം, കൊണ്ടാട്ടി സ്വദേശികള്‍ ഉള്‍പ്പെടെ നാലുപേര്‍ മരിച്ചു
അബുദാബിയിലുണ്ടായ വാഹനാപകടം, കൊണ്ടാട്ടി സ്വദേശികള്‍ ഉള്‍പ്പെടെ നാലുപേർ മരിച്ചു. കൊണ്ടോട്ടി പുളിയക്കോട് സ്വദേശി അബ്ദുല്‍ ലത്തീഫിന്റെ മൂന്നു മക്കളാണ് മരിച്ചത്.കൊണ്ടോട്ടി പുളിയക്കോട് സ്വദേശിയും ദുബായിയില്‍ വ്യാപാരിയായ അബ്ദുല്‍ ലത്തീഫിന്റെ കുടുംബമാണ് അപകടത്തില്‍പ്പെട്ടത്.അപകടത്തില്‍ പരിക്കേറ്റ അബ്ദുല്‍ ലത്തീഫും ഭാര്യയും അമ്മയും മകളും ചികിത്സയിലാണ്.അബ്ദുല്‍ ലത്തീഫിന്റെ മക്കളായ അഷസ് (14), അമ്മാർ (12), അയാഷ് (5) എന്നിവരും വീട്ടുജോലിക്കാരി മലപ്പുറം ചമ്രവട്ടം സ്വദേശി ബുഷറയുമാണ് മരിച്ചത്.
