AccidentLatest

ബൈക്കിടിച്ച് ഓട്ടോ മറിഞ്ഞു; അമ്മയുടെ കൈയില്‍നിന്നു തെറിച്ചുവീണ കുഞ്ഞ് മരിച്ചു

ബൈക്കിടിച്ച് മറിഞ്ഞ ഓട്ടോയിലെ യാത്രക്കാരിയുടെ കൈയിൽനിന്നു തെറിച്ചുവീണ ഒരുവയസ്സുകാരൻ മരിച്ചു. വിതുര ജുമാമസ്ജിദിനു സമീപം ഷിജാദ് മൻസിലിൽ ഷിജാദ്, നൗഷിമ ദമ്പതിമാരുടെ മകൻ ആബിസ് മിൻഹാൻ ആണ് മരിച്ചത്. ശനിയാഴ്ച വൈകുന്നേരം നാലുമണിക്ക് നെടുമങ്ങാട്-പൊന്മുടി റോഡിൽ മല്ലമ്പ്രക്കോണത്തുവെച്ചായിരുന്നു അപകടം.

വിതുര ഭാഗത്തുനിന്ന് നെടുമങ്ങാട് ഭാഗത്തേക്കു പോകുകയായിരുന്നു ഓട്ടോ. നൗഷിമയും മൂന്നു മക്കളുമായിരുന്നു ഓട്ടോയിലുണ്ടായിരുന്നത്. മറ്റൊരു വാഹനത്തെ മറികടന്ന് എതിർദിശയിൽ അമിതവേഗതയിൽ എത്തിയ ബൈക്ക് ഓട്ടോയിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ മറിഞ്ഞു. മാതാവിന്റെ കൈയിലിരുന്ന കുഞ്ഞ് തെറിച്ചുവീണു. ഉടൻതന്നെ നെടുമങ്ങാട് ജില്ലാ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. തിരുവനന്തപുരം മെഡിക്കൽ കോേളജിലെ ഹൗസ്സർജനും പിജി വിദ്യാർഥിനിയുമാണ് ബൈക്കിലുണ്ടായിരുന്നത്