കെഎസ്ആർടിസി ബസ് കയറി യുവതി മരിച്ചു
കെഎസ്ആർടിസി ബസ് കയറി യുവതി മരിച്ചു. എടത്വാ കുന്തിരിക്കല്‍ കണിച്ചേരില്‍ചിറ സ്വദേശിനി മെറീന(24) ആണ് മരിച്ചത്.അമ്ബലപ്പുഴ – തിരുവല്ല സംസ്ഥാന പാതയില്‍ രാത്രി 8.30ഓടെയാണ് അപകടം ഉണ്ടായത്. മെറീന സഞ്ചരിച്ചിരുന്ന ഇരുചക്രവാഹനം കെഎസ്ആർടിസി ബസില്‍ ഇടിക്കുകയായിരുന്നു. ഭർത്താവും ഒപ്പം ഉണ്ടായിരുന്നു.
എറണാകുളത്ത് ജോലി ചെയ്തിരുന്ന മെറീന ഒന്നാം വിവാഹ വാർഷികം ആഘോഷിക്കാനായി എത്തിയതാണ്. ഗുരുതരമായി പരിക്കേറ്റ ഭർത്താവ് ഷാനോ കെ. ശാന്തനെ വണ്ടാനം മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു.
