ആര്യനാട് ബൈക്ക് അപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം
ആര്യനാട് ബൈക്ക് അപകടത്തില്‍ വിദ്യാർത്ഥിക്ക് ദാരുണാന്ത്യം. അപകടം നടന്നത് ആര്യനാട് കണ്ണങ്കരമൂഴിക്ക് സമീപം11:30 ഓടെയാണ്.അപകടത്തില്‍ ചെറുകുളം മധു ഭവനില്‍ ബിനിഷിൻ്റെ മകള്‍ ആൻസിയാണ് മരിച്ചത്. ആൻസി പത്താം ക്ലാസ് വിദ്യാർത്ഥിയാണ്. ക്ലാസ് കഴിഞ്ഞു വീട്ടിലേക്ക് മടങ്ങവേയായിരുന്നു അപകടം. വാഹനമോടിച്ചിരുന്ന ആന്സിയുടെ പിതാവ് ബിനീഷിനെ ഗുരുതര പരിക്കോടെ തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. ആര്യനാട് നിന്നും അമിത വേഗതയില്‍ വന്ന ബുള്ളറ്റ് ആക്ടീവയുമായി ഇടിക്കുകയായിരുന്നു എന്നാണ് റിപ്പോർട്ട്.
ആൻസി സംഭവ സ്ഥലത്ത് വച്ചുതന്നെ മരണപ്പെട്ടു. മൃതദ്ദേഹം ആര്യനാട് ഗവണ്‍മെൻ്റ് ആശുപത്രിയിലെ ഇൻക്വസ്റ്റ് നടപടിക്ക് ശേഷം മെഡിക്കല്‍ കോളേജിലേക്ക് മാറ്റും.
