Latestകേരളം

സഹോദരിക്കൊപ്പം സഞ്ചരിക്കവെ അപകടം; 15കാരിക്ക് ദാരുണാന്ത്യം

വെങ്ങാലി പാലത്തിന് സമീപം സ്‌കൂട്ടറില്‍ ബസിടിച്ച്‌ 15കാരിക്ക് ദാരുണാന്ത്യം. പുതിയാപ്പ പണ്ടാരക്കണ്ടി പള്ളിത്തൊടി വീട്ടില്‍ ലൈജുവിന്റെ മകള്‍ ശിവനന്ദയാണ് മരിച്ചത്.സഹോദരി ശിവാനി ഗുരുതര പരിക്കുകളോടെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലാണ്.

സ്‌കൂട്ടറിന് പിന്നിലിരുന്ന് സഹോദരിക്കൊപ്പം യാത്ര ചെയ്യവെ കഴിഞ്ഞ ദിവസം ഉച്ചയോടെയായിരുന്നു അപകടം. പുതിയാപ്പ ഹയർസെക്കന്ററി സ്‌കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിനിയാണ് ശിവനന്ദ. പുതിയാപ്പയില്‍നിന്നും കണ്ണൂർ റോഡിലേക്ക് പ്രവേശിച്ച സ്‌കൂട്ടറില്‍ തലശേരിയില്‍നിന്ന് കോഴിക്കോട്ടെക്ക് വരികയായിരുന്ന സ്വകാര്യ ബസ് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബസിനടിയിലായ സ്‌കൂട്ടർ നൂറുമീറ്ററോളം റോഡിലൂടെ വലിച്ചുകൊണ്ടുപോയി. കാരപ്പറമ്ബിലെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ശിവനന്ദയുടെ ജീവൻ രക്ഷിക്കാനായില്ല. ബസ് ഡ്രൈവർക്കെതിരെ എലത്തൂർ പൊലീസ് കേസെടുത്തു.