നിയന്ത്രണം വിട്ടെത്തിയ ബൈക്ക് ബസിനടിയിലേക്ക് ഇടിച്ചുകയറി ; രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം
കൊല്ലം:മയ്യനാട് സ്വകാര്യ ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. താന്നി സ്വദേശികളായ അലൻ ജോസഫ് (20), വിനു രാജ് (20) എന്നിവരാണ് മരിച്ചത്.വൈകിട്ട് ആറ് മണിയോടെയാണ് അപകടം നടന്നത്.
നിയന്ത്രണം വിട്ട ബൈക്ക് യാത്രാക്കാരുമായി വന്ന സ്വകാര്യ ബസിലേക്ക് ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ തന്നെ കൊട്ടിയത്തെയും മേവറത്തെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, ചികിത്സയിലിരിക്കെ യുവാക്കള്‍ മരണത്തിന് കീഴടങ്ങുകയായിരുന്നു.
മരിച്ച രണ്ടുപേരും താന്നി സ്വദേശികളാണ്. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്
