അച്ചന്‍കോവിലില്‍ വനത്തിനുള്ളില്‍അകപ്പെട്ടവിദ്യാര്‍ഥികളേയും അധ്യാപകരേയും പുറത്തെത്തിച്ചു
കൊല്ലം:അച്ചന്‍കോവിലില്‍ വനത്തിനുള്ളില്‍ അകപ്പെട്ടവിദ്യാര്‍ഥികളേയും അധ്യാപകരേയും പുറത്തെത്തിച്ചു. 32 വിദ്യാര്‍ഥികളും നാല് അധ്യാപകരുമാണ് വനത്തില്‍ കുടുങ്ങിയത്. തൂവല്‍മലയിലായിരുന്നു ഇവര്‍ കുടുങ്ങിക്കിടക്കന്നിരുന്നത്.
മഴ ശക്തമായതോടെ തിരിച്ചിറങ്ങാന്‍സാധിക്കാതെ കാട്ടിനുള്ളില്‍ അകപ്പെടുകയായിരുന്നു. ഇവര്‍ കുടുങ്ങിയ വിവരം അറിഞ്ഞയുടന്‍ പുറത്തെത്തിക്കാന്‍ വനംവകുപ്പും പോലീസും ശ്രമങ്ങള്‍ആരംഭിച്ചെങ്കിലുംകനത്തമഴരക്ഷാപ്രവര്‍ത്തനത്തെബാധിച്ചിരുന്നു.
ക്ലാപ്പനഷണ്‍മുഖവിലാസം ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെവിദ്യാര്‍ഥികളാണിവര്‍. മൂന്ന് ദിവസങ്ങള്‍ക്ക് മുമ്പ് സ്‌കൗട്ട്ആന്‍ഡ്ഗൈഡ്‌സിന്‍റെ പഠനയാത്രയുടെ ഭാഗമായിട്ടായിരുന്നു കുട്ടികള്‍അച്ചന്‍കോവിലിലേക്കെത്തിയത്.17 ആണ്‍കുട്ടിയും 15 പെണ്‍കുട്ടികളുമാണ് സംഘത്തിലുണ്ടായിരുന്നത്.പ്ലസ്ടുവിദ്യാര്‍ഥികളാണ് സംഘാംഗങ്ങളില്‍ കൂടുതലും