Latestകേരളം

നടൻ ശ്രീനിവാസൻ അന്തരിച്ചു

നടനും തിരക്കഥാകൃത്തും സംവിധായകനുമായ ശ്രീനിവാസൻ അന്തരിച്ചു. അന്ത്യം തൃപ്പൂണിത്തുറ താലൂക്ക് ആശുപത്രിയില്‍.നടൻ, തിരക്കഥാകൃത്ത്, സംവിധായകൻ, നിർമ്മാതാവ് എന്നിങ്ങനെ സിനിമയുടെ വിവിധ മേഖലകളില്‍ തന്റേതായ മുദ്ര പതിപ്പിച്ച അദ്ദേഹം, സാധാരണക്കാരന്റെ ജീവിതത്തെ നർമ്മത്തില്‍ ചാലിച്ച്‌ വെള്ളിത്തിരയില്‍ എത്തിക്കുന്നതില്‍ വിജയിച്ച കലാകാരനാണ്. നാല് പതിറ്റാണ്ടിലേറെയായി മലയാള ചലച്ചിത്ര ലോകത്ത് സജീവമായിരുന്നു.

കണ്ണൂർ ജില്ലയിലെ കൂത്തുപറമ്ബ് സ്വദേശിയായ ശ്രീനിവാസൻ 1977-ല്‍ പി.എ. ബക്കറുടെ ‘മണിമുഴക്കം’ എന്ന ചിത്രത്തിലൂടെയാണ് അരങ്ങേറ്റം കുറിച്ചത്. എന്നാല്‍ തിരക്കഥാകൃത്ത് എന്ന നിലയിലാണ് അദ്ദേഹം കൂടുതല്‍ ശ്രദ്ധിക്കപ്പെട്ടത്. സത്യൻ അന്തിക്കാട്, പ്രിയദർശൻ തുടങ്ങിയ പ്രമുഖ സംവിധായകർക്കൊപ്പം ചേർന്ന് അദ്ദേഹം ഒരുക്കിയ ചിത്രങ്ങള്‍ ഇന്നും മലയാളികളുടെ പ്രിയപ്പെട്ടവയാണ്.