താലൂക്ക് അദാലത്ത്ഇന്ന് തുടങ്ങും
കണ്ണൂർ: പൊതുജനങ്ങളുടെ പരാതി പരിഹരിക്കാൻ മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, പി പ്രസാദ്, ഒ ആർ കേളു എന്നിവരുടെ നേതൃത്വത്തിലുള്ള ജില്ലയിലെ താലൂക്ക് അദാലത്തുകൾക്ക് തിങ്കളാഴ്ച തുടക്കമാകും.
കണ്ണൂർ താലൂക്ക് അദാലത്ത് തിങ്കളാഴ്ച രാവിലെ 10 മുതൽ കണ്ണൂർ താലൂക്ക് ഓഫീസ് കോൺഫറൻസ് ഹാളിൽ നടക്കും. ഡിസംബർ ആറ് വരെ ലഭിച്ച പരാതികൾ തീർപ്പാക്കും.
തുടർന്ന് മന്ത്രിമാർ പൊതു ജനങ്ങളിൽ നിന്ന് പുതിയ പരാതികൾ സ്വീകരിക്കും. അദാലത്ത് ദിവസങ്ങളിൽ പൊതുജനങ്ങൾക്ക് പരാതി സമർപ്പിക്കാം. ജില്ലയിൽ ആകെ 1013 അപേക്ഷകളാണ് ലഭിച്ചത്.
കണ്ണൂർ താലൂക്ക് 293, തലശ്ശേരി 204, തളിപ്പറമ്പ് 193, പയ്യന്നൂർ 162, ഇരിട്ടി 161 എന്നിങ്ങനെയാണ് താലൂക്കുകളിൽ ലഭിച്ച പരാതികളുടെ എണ്ണം.
തലശ്ശേരി താലൂക്ക് അദാലത്ത് ചൊവ്വാഴ്ച രാവിലെ 10 മുതൽ തലശ്ശേരി ടൗൺ ഹാളിലാണ്. തളിപ്പറമ്പ് താലൂക്ക് അദാലത്ത് 12-ന് രാവിലെ 10 മുതൽ തളിപ്പറമ്പ് മിനി സിവിൽ സ്റ്റേഷൻ വളപ്പിലും പയ്യന്നൂർ അദാലത്ത് 13-ന് രാവിലെ 10 മുതൽ പയ്യന്നൂർ ശ്രീവത്സം ഓഡിറ്റോറിയത്തിലും നടക്കും.
16-ന് രാവിലെ 10 മുതൽ ഇരിട്ടി തന്തോട് സെയ്ൻറ് ജോസഫ് ചർച്ച് ഹാളിലാണ് ഇരിട്ടി താലൂക്ക് അദാലത്ത്.