Latestകേരളം

അനധികൃത സ്വത്ത് സമ്ബാദന കേസ്; എം ആര്‍ അജിത് കുമാറിന് ആശ്വാസം,വിജിലൻസ് കോടതി ഉത്തരവ് റദ്ദാക്കി ഹൈക്കോടതി

അനധികൃത സ്വത്ത് സമ്ബാദന കേസില്‍ തിരുവനന്തപുരം വിജിലൻസ് കോടതി നടപടിക്കെതിരെ എഡിജിപി എം.ആർ. അജിത് കുമാർ നല്‍കിയ ഹരജിയില്‍ താല്‍ക്കാലിക ആശ്വാസം.ക്ലീൻ ചീറ്റ് തള്ളിയ വിജിലൻസ് കോടതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. ജസ്റ്റിസ് എ. ബദറുദ്ദീൻ അധ്യക്ഷനായ സിംഗിള്‍ ബെഞ്ചിന്റേതാണ് നടപടി.ക്ലീൻ ചിറ്റ് റദ്ദാക്കിയ വിജിലൻസ് കോടതി വിധിക്കെതിരെയാണ് എം ആർ അജിത് കുമാർ ഹൈക്കോടതിയില്‍ അപ്പീല്‍ സമർപ്പിച്ചത്.

വിജിലൻസിൻ്റെ റിപ്പോർട്ട് കൃത്യമായി പരിശോധിക്കാതെയാണ് കോടതിയുടെ നടപടി എന്നാണ് അജിത് കുമാറിന്റെ വാദം.നടപടിക്രമങ്ങള്‍ക്ക് വിരുദ്ധമാണ് വിചാരണക്കോടതിയുടെ നടപടിയെന്ന് ഹൈക്കോടതി കണ്ടെത്തി. അജിത് കുമാറിനെതിരായ പരാതി നിലനില്‍ക്കും. പ്രോസിക്യൂഷൻ സാൻക്ഷൻ ഇല്ല എന്നതാണ് സാങ്കേതിക കാരണം. എപ്പോഴാണോ പ്രോസിക്യൂഷൻ സാൻക്ഷൻ ലഭിക്കുന്നത്, അപ്പോള്‍ മുതല്‍ അന്വേഷണം നടത്താം. പ്രൊസിക്യൂഷന്‍ അനുമതി തേടിയ ശേഷം പരാതിയമായി മുന്നോട്ട് പോകാമെന്നും ഹൈക്കോടതി പറഞ്ഞു. മുഖ്യമന്ത്രിക്കെതിരായ വിജിലന്‍സ് കോടതി പരാമര്‍ശങ്ങളും ഹൈക്കോടതി റദ്ദാക്കി. സര്‍ക്കാര്‍ നല്‍കിയ അപ്പീലിലാണ് ഹൈക്കോടതിയുടെ നടപടി.