ദേശീയം

ഡ്യൂട്ടി സമയപരിധി കഴിഞ്ഞിട്ടും പൈലറ്റുമാരെ വിമാനം പറത്താൻ നിര്‍ബന്ധിച്ചു; എയർ ഇന്ത്യക്കെതിരെ നടപടി

ന്യൂഡല്‍ഹി: എയര്‍ ഇന്ത്യാ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിക്ക് ശുപാര്‍ശ ചെയ്ത് ഡിജിസിഎ. ഉദ്യോഗസ്ഥരുടെ ജോലി ക്രമം നിശ്ചയിക്കുന്നതടക്കം മൂന്ന് ഉദ്യോഗസ്ഥരെ ഉത്തരവാദിത്വത്തില്‍ നിന്നും മാറ്റി നിര്‍ത്തണമെന്ന് നിര്‍ദേശിച്ചു. ജീവനക്കാരുടെ വിന്യാസത്തിലും മേല്‍നോട്ടത്തിലും വീഴ്ച വരുത്തിയതിനാണ് നടപടി.

എയര്‍ ഇന്ത്യയുടെ രണ്ട് വിമാനങ്ങളുടെ സര്‍വ്വീസുമായി ബന്ധപ്പെട്ട് കാരണം കാണിക്കല്‍ നോട്ടീസും നല്‍കി. മെയ് 16, 17 തീയതികളിലായി സര്‍വീസ് നടത്തിയ ബെംഗളൂരു-ലണ്ടന്‍ ഫ്‌ളെറ്റിന്റെ ഓപ്പറേഷനുമായി ബന്ധപ്പെട്ടാണ് നോട്ടീസ് നല്‍കിയത്. അനുവദിച്ച പത്ത് മണിക്കൂറിലുമധികം നേരം പൈലറ്റുമാരെ വിമാനം പറത്താന്‍ നിര്‍ബന്ധിച്ചതിനാണ് നോട്ടീസ്.