എയർ ഇന്ത്യ വിമാനാപകടത്തില്‍ നിന്ന് അത്ഭുകരമായ രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാർ രമേശ് ആശുപത്രി വിട്ടു.
എയർ ഇന്ത്യ വിമാനാപകടത്തില്‍ നിന്ന് അത്ഭുകരമായ രക്ഷപ്പെട്ട ഏക വ്യക്തിയായ വിശ്വാസ് കുമാർ രമേശ് ആശുപത്രി വിട്ടു.അന്വേഷണസംലത്തിന്റെ നിർദ്ദേശ പ്രകാരം വിശ്വാസിനെ ഹോട്ടലിലേക്ക് മാറ്റി.
അഹമ്മദാബാദിലെ സിവില്‍ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു വിശ്വാസ് കുമാർ. പ്രധാനമന്ത്രി നരേന്ദ്രമോദി,ആഭ്യന്തര മന്ത്രി അമിത് ഷാ ഉള്‍പ്പടെയുള്ള പ്രമുഖ നേതാക്കള്‍ ആശുപത്രിയിലെത്തി വിശ്വാസിനെ സന്ദർശിച്ചിരുന്നു.ഞാനും മരിക്കുകയാണെന്നാണ് കരുതിയത്.എന്റെ കണ്മുന്നില്വെച്ച് ആളുകള്‍ മരിച്ചുവീഴുകയായിരുന്നു.. ഞാൻ എങ്ങനെ അതിജീവിച്ചു എന്ന് എനിക്ക് തന്നെ വിശ്വസിക്കാൻ കഴിയുന്നില്ല,”- എന്നായിരുന്നു വിശ്വാസ് ആശുപത്രിയില്‍ വെച്ച് മാധ്യമപ്രവർത്തകരോട് പറഞ്ഞത്.
അന്വേഷണ സംഘത്തിന്റെ കർശന നിയന്ത്രണത്തിലും നിരീക്ഷണത്തിലുമാണ് വിശ്വാസുള്ളത്. അപകടത്തെക്കുറിച്ച് ഇദ്ദേഹത്തിന്റെ ഭാഗത്ത് നിന്ന് ഇനിയും വിവരങ്ങള്‍ അന്വേഷണ സംഘത്തിന് ചോദിച്ചറിയാനുണ്ട്. ഇതിന് പുറമെ ബ്ലാക്ക് ബോക്സ് പരിശോധ കൂടി കഴിഞ്ഞാല്‍ മാത്രമേ എന്താണ് എയർ ഇന്ത്യ വിമാനാപകടത്തില്‍ സംഭവിച്ചതെന്നതിനെക്കുറിച്ച് അന്വേഷണ സംഘത്തിന് നിഗമനത്തിലെത്താൻ സാധിക്കൂ
