Latestദേശീയം

വിമാനത്തിന്‍റെ ചിറകുകള്‍ കൂട്ടിയിടിച്ചു; വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്

മുംബൈ വിമാനത്താവളത്തില്‍ വച്ച്‌ വിമാനങ്ങളുടെ ചിറകുകള്‍ കൂട്ടിയിടിച്ചത് പരിഭ്രാന്തി പരത്തി. ഛത്രപതി ശിവാജി രാജ്യാന്തര വിമാനത്താവളത്തിന്റെ ടാക്സിവേയില്‍ വച്ച്‌ എയർ ഇന്ത്യ, ഇൻഡിഗോ വിമാനങ്ങളുടെ ചിറകുകളുടെ അഗ്രങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.പുറപ്പെടാനൊരുങ്ങിയ എയർ ഇന്ത്യ വിമാനത്തിന്റെ ചിറക് ലാൻഡ് ചെയ്ത ഇൻഡിഗോയുടെ ചിറകില്‍ ഇടിക്കുകയായിരുന്നു. സംഭവമുണ്ടാകുമ്പോള്‍ ഇരു വിമാനങ്ങളിലും യാത്രക്കാരുണ്ടായിരുന്നെങ്കിലും ആർക്കും പരിക്കില്ലെന്നാണ് വിവരം. യാത്രക്കാരെ സുരക്ഷിതരായി തിരിച്ചിറക്കിയതായി എയർ ഇന്ത്യ വക്താവ് അറിയിച്ചു.

എയർ ഇന്ത്യയുടെ മുംബൈ – കോയമ്പത്തൂർ വിമാനവും ഇൻഡിഗോയുടെ ഹൈദരാബാദ് – മുംബൈ വിമാനവുമാണ് അപകടത്തില്‍പ്പെട്ടത്. ഗ്രൗണ്ട് കണ്‍ട്രോള്‍ വിഭാഗത്തിന്റെ ഭാഗത്ത് നിന്നുണ്ടായ പാളിച്ചയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍. സംഭവത്തെ തുടർന്ന് ഇരുവിമാനങ്ങളെയും സർവീസ് റദ്ദാക്കി.