സ്പാം കോളുകളും സന്ദേശങ്ങളും വന്നാല്‍ ഉടന്‍ അലര്‍ട്ട്: എ ഐ അധിഷ്ഠിത സംവിധാനവുമായി എയര്‍ടെല്‍
സ്പാം കോളുകളും സന്ദേശങ്ങളും തടയാൻ എ ഐ അധിഷ്ഠിത സാങ്കേതികവിദ്യ നെറ്റ്വർകിൽ അവതരിപ്പിക്കാന്‍ എയര്‍ടെല്‍ ഒരുങ്ങുന്നു.
വ്യാഴാഴ്ച അര്‍ധരാത്രി മുതല്‍ ഈ സാങ്കേതികവിദ്യ പ്രവര്‍ത്തനം ആരംഭിക്കും. ഇത് സ്പാം കോൾ, സന്ദേശം എന്നിവയെ ഉപയോക്താക്കളെ അറിയിക്കുമെന്നും ഗോപാല്‍ വിറ്റല്‍ അറിയിച്ചു.
‘നിരവധി സൂചകങ്ങളുടെ അടിസ്ഥാനത്തില്‍ ഞങ്ങള്‍ സ്പാമര്‍മാരെ തിരിച്ചറിഞ്ഞിട്ടുണ്ട്. ഞങ്ങള്‍ എ ഐ അധിഷ്ഠിത സ്പാം ഡിറ്റക്ഷന്‍ സൊല്യൂഷന് വികസിപ്പിച്ചിട്ടുണ്ട്. ഇത് കോളുകള്‍ 2 മില്ലി സെക്കന്‍ഡില്‍ വിശകലനം ചെയ്യുകയും ഉപയോക്താക്കളെ അലര്‍ട്ട് ചെയ്യുകയും ചെയ്യും’ -ഗോപാല്‍ വിറ്റല്‍ പറഞ്ഞു.
എല്ലാ എയര്‍ടെല്‍ സ്മാര്‍ട്ട് ഫോണ്‍ ഉപയോക്താക്കള്‍ക്കും ഈ സേവനം സൗജന്യമായി ലഭ്യമാക്കുമെന്നും അദ്ദേഹം പറഞ്ഞു.