Latestകേരളം

ബിജെപി സര്‍വെയില്‍ അഖില്‍ മാരാര്‍, ശ്രീജിത്ത് പണിക്കര്‍; ട്വന്റി20 സ്ഥാനാര്‍ഥിയാകും

നിയമസഭാ തിരഞ്ഞെടുപ്പില്‍ അഖില്‍ മാരാര്‍ മല്‍സരിച്ചേക്കും. എന്‍ഡിഎയുടെ ഭാഗമായുള്ള ട്വന്റി20 എന്ന പാര്‍ട്ടിയില്‍ ചേര്‍ന്നാകും മല്‍സരിക്കുക.പാര്‍ട്ടി ചെയര്‍മാന്‍ സാബു ജേക്കബ് ഇക്കാര്യം മാധ്യമങ്ങള്‍ക്ക് മുമ്പില്‍ പ്രഖ്യാപിക്കുമെന്നാണ് വിവരം. ബിജെപി നടത്തിയ ഇടപെടലാണ് അഖില്‍ മാരാറിന്റെ സ്ഥാനാര്‍ഥിത്വത്തിലേക്ക് നയിച്ചത്. ശ്രീജിത്ത് പണിക്കരെ സ്ഥാനാര്‍ഥിയാക്കാനും ബിജെപി ശ്രമിക്കുന്നുണ്ട്.

മുന്‍ ബിഗ് ബോസ് താരവും സോഷ്യല്‍ മീഡിയയില്‍ നിരവധി ഫോളവേഴ്‌സുള്ള വ്യക്തിയുമാണ് അഖില്‍ മാരാര്‍. ശ്രീജിത്ത് പണിക്കര്‍ ചാനല്‍ ചര്‍ച്ചകളില്‍ ബിജെപിയെ പിന്തുണച്ച്‌ സംസാരിക്കുന്ന വ്യക്തിയാണ്. ഇരുവര്‍ക്കും ജനപിന്തുണയുണ്ട് എന്ന് ബിജെപി നടത്തിയ സര്‍വ്വെയില്‍ കണ്ടെത്തിയിരുന്നു. ഇതുകൊണ്ടാണ് ഇവരെ സ്ഥാനാര്‍ഥിയാക്കാന്‍ ബിജെപി ശ്രമം നടത്തിയത്.

കോണ്‍ഗ്രസുമായും ബിജെപിയുമായും ചേര്‍ന്ന് പ്രവര്‍ത്തിച്ചിട്ടുള്ള വ്യക്തിയാണ് അഖില്‍ മാരാര്‍. രമേശ് ചെന്നിത്തല, വിഡി സതീശന്‍ ഉള്‍പ്പെടെയുള്ള കോണ്‍ഗ്രസ് നേതാക്കളുമായി അടുപ്പമുള്ള വ്യക്തിയാണ്. സാമൂഹിക വിഷയങ്ങളില്‍ ഉള്‍പ്പെടെ സോഷ്യല്‍ മീഡിയയില്‍ അഭിപ്രായം പ്രകടിപ്പിക്കാറുണ്ട്. പല നിലപാടുകളും വിവാദമാകുകയും ചെയ്തിരുന്നു