കേരളം

ജനവാസ മേഖലയില്‍ നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റുമെന്ന് എകെ ശശീന്ദ്രൻ

വന്യജീവി ആക്രമണത്തില്‍ കൊല്ലപ്പെടുന്നവവരുടെ നിരക്ക് കഴിഞ്ഞ മൂന്നുവർഷത്തേക്കാള്‍ കുറഞ്ഞെന്നും, വന്യമൃഗങ്ങളെ സംരക്ഷിക്കാനും ചികിത്സിക്കാനും നടപടികളെടുക്കുമെന്നും വനംമന്ത്രി എകെ ശശീന്ദ്രൻ നിയമസഭയില്‍ പറഞ്ഞു.അതേപോലെതന്നെ, സംസ്ഥാനത്ത് ജനവാസ മേഖലയില്‍ നിന്ന് പിടികൂടുന്ന വന്യമൃഗങ്ങളെ മൃഗശാലയിലേക്ക് മാറ്റുമെന്നും എകെ ശശീന്ദ്രൻ പറഞ്ഞു.

തൃശൂർ സുവോളജിക്കല്‍ പാർക്കിലേക്കാണ് പിടികൂടന്ന വന്യമൃഗങ്ങളെ മാറ്റുക. വന്യജീവികളെ ഉള്‍ക്കാട്ടിലേക്ക് അയക്കുന്നതാണ് രീതി. അവ തിരിച്ചുവരുമെന്നത് പച്ചമലയാളത്തില്‍ നമുക്ക് ബോധ്യമാണെന്ന് മന്ത്രി നിയമസഭയില്‍ പറ‍ഞ്ഞു. അതിനാലാണ് പിടികൂടുന്നവയെ മൃഗശാലയിലേക്ക് മാറ്റാൻ തീരുമാനിച്ചിരിക്കുന്നത്. വന്യ ജീവി ആക്രമണം പ്രതിരോധത്തിന് വിവിധ പദ്ധതികള്‍ നടപ്പാക്കുന്നുണ്ട്. വിവിധ വകുപ്പ്, സർക്കാർ തലത്തില്‍ പദ്ധതികള്‍ നടപ്പാക്കി വരുന്നുണ്ട്.

കഴിഞ്ഞ മൂന്ന് വർഷത്തേക്കാള്‍ മരണ നിരക്കും പരാതികളും കുറഞ്ഞുവെന്ന് മന്ത്രി എകെ ശശീന്ദ്രൻ പറഞ്ഞു. കാട്ടുപന്നികളെ വെടിവെച്ച്‌ കൊല്ലാനുള്ള അനുമതി തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ക്ക് സംസ്ഥാന സർക്കാർ നല്‍കിയിട്ടുണ്ട്. ഇതിനായി സഹായ ധനം വർധിപ്പിച്ചിട്ടുണ്ട്. ഷൂട്ടർമാർക്ക് ആയിരം രൂപയും സംസ്‌കാര നടപടികള്‍ക്കായി 2000 രൂപയുമാണ് തീരുമാനിച്ചിരിക്കുന്നത്. പല പഞ്ചായത്തുകളും ഇത് ഫലപ്രദമായി ഉപയോഗിക്കുന്നില്ലെന്ന് മന്ത്രി കുറ്റപ്പെടുത്തി.