ഗതാഗതനിയമ ലംഘനം: ഡ്രോൺ കാമറകളും ഉപയോഗിക്കും

കൊച്ചി: സംസ്ഥാനത്ത്‌ ഗതാഗതനിയമ ലംഘനം കണ്ടെത്താൻ എഐ കാമറകൾക്കു പുറമേ ഡ്രോൺ കാമറകളും പരീക്ഷിക്കാൻ ആലോചിക്കുന്നതായി ട്രാൻസ്‌പോർട്ട്‌ കമീഷണർ എസ്‌ ശ്രീജിത് കൊച്ചിയിൽ മാധ്യമപ്രവർത്തകരോട്‌ പറഞ്ഞു. പരീക്ഷണാർഥം ഓരോ ജില്ലയിലും 10 ഡ്രോൺ കാമറകൾ ഉപയോഗിക്കാനാണ്‌ ആദ്യഘട്ടത്തിൽ ഉദ്ദേശിക്കുന്നത്‌. ഇതിനായി സർക്കാരിന്‌ നിർദേശം കൈമാറി.

എഐ കാമറകൾ എവിടെയുണ്ടെന്ന്‌ ആപ് വഴി മനസ്സിലാക്കി അവിടെമാത്രം സുരക്ഷ അനുസരിച്ച്‌ വാഹനം ഓടിക്കുകയും മറ്റിടങ്ങളിൽ നിയമലംഘനം നടത്തുകയും ചെയ്യുന്നവരെ കണ്ടുപിടിക്കാനാണ്‌ ഡ്രോണെന്നും അദ്ദേഹം പറഞ്ഞു. കൂടുതൽ അപകടങ്ങൾ വരുത്തുന്നവരിൽനിന്ന്‌ കൂടുതൽ ഇൻഷുറൻസ്‌ പ്രീമിയം ഈടാക്കുന്നതിനെക്കുറിച്ച്‌ ഇൻഷുറൻസ്‌ കമ്പനികളുമായി ചർച്ചകൾ നടന്നുവരികയാണെന്നും എസ്‌ ശ്രീജിത് പറഞ്ഞു