ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി
ആലപ്പുഴയില്‍ റെയില്‍വേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി.ആലപ്പുഴ : റെയില്‍വേ ട്രാക്കിന് സമീപം യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തി. ആലപ്പുഴ പിലാപ്പുഴ പാട്ടുകാരൻ പറമ്ബില്‍ അനിലിന്റെയും സുഷമയുടെയും മകൻ അഖിലാണ്(26) മരിച്ചത്.
വെള്ളാന ജങ്ഷന് സമീപം റെയില്‍വേ ട്രാക്കിലെ ബോക്സിനോട് ചേർന്നാണ് അഖിലിനെ മരിച്ച നിലയില്‍ കണ്ടത്. റെയില്‍വേ ഉദ്യോഗസ്‌ഥരും പൊലീസും സ്‌ഥലത്തെത്തി പരിശോധന നടത്തി.റെയില്‍വേയുടെ വൈദ്യുതി ലൈനില്‍ നിന്ന് ഷോക്കേറ്റതാകാം മരണകാരണമെന്നാണ് റെയില്‍വേ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നത്. ഇക്കാര്യം സ്ഥിരീകരിച്ചിട്ടില്ല.
ട്രാക്കില്‍ വലിയ ശബ്ദം കേട്ട് സമീപവാസികള്‍ എത്തിയപ്പോള്‍ അഖില്‍ താഴെ വീണു കിടക്കുകയായിരുന്നു. അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു. രേഷ്‌മയാണ് അഖിലിൻ്റെ ഭാര്യ. ഇവർ അഖിലവ് എന്ന മകനുമുണ്ട്.
