മകന്റെ ജീവിതപങ്കാളിയുടെ കഴുത്തറുത്തു; വീട്ടമ്മ അറസ്റ്റില്‍
ആലപ്പുഴ: യുവതിയെ ലിവിംഗ് ടുഗെദർ പങ്കാളിയുടെ അമ്മ കഴുത്ത് മുറിച്ച് കൊലപ്പെടുത്താൻ ശ്രമിച്ചു. ആലപ്പുഴ കുതിരപ്പന്തിയിലാണ് സംഭവം.കുതിരപ്പന്തി മുട്ടത്തുപറമ്ബില് മിനിയാണ് മകന്റെ ജീവിതപങ്കാളിയെ ആക്രമിച്ചത്. ഇവരെ സൗത്ത് പൊലീസ് അറസ്റ്റുചെയ്തു.
ബുധനാഴ്ച വൈകിട്ട് ഏഴിനായിരുന്നു സംഭവം. മിനിയുടെ മകനുമായി പരാതിക്കാരി നിയമപരമായി വിവാഹിതയല്ല. കൈചൂണ്ടി ജങ്ഷനിലെ വസ്ത്രവ്യാപാര സ്ഥാപനത്തില്‍ ജോലിചെയ്യുകയായിരുന്നു യുവതി. ഹോസ്റ്റലിലായിരുന്നു താമസം. ഇവരെ കുതിരപ്പന്തിയിലുള്ള വീട്ടിലേക്ക് മിനി വിളിച്ചുവരുത്തുകയായിരുന്നു. തുടർന്നുണ്ടായ വാക്കുതർക്കത്തിനിടെ മിനി കത്തി ഉപയോഗിച്ച് യുവതിയുടെ കഴുത്തറുക്കാൻ ശ്രമിക്കുകയായിരുന്നു.
പിടിവലിക്കിടെ മിനിക്കും ചെറിയ പരിക്കുകള്‍ പറ്റിയിരുന്നു. തുടർന്ന്, മിനി ഭർത്താവിനെയും മകനെയും വിളിച്ചറിയിക്കുകയായിരുന്നു. തുടർന്ന്, ഇരുവരും വീട്ടിലെത്തി പരാതിക്കാരിയെ ജനറല്‍ ആശുപത്രിയില്‍ എത്തിച്ചു
