Latestകേരളം

ഇടിമിന്നലേറ്റ് കാലിത്തൊഴുത്തില്‍ പശു ചത്തുവീണു; പരിശോധിക്കാൻ കയറിയ ഉടമ ഷോക്കേറ്റു മരിച്ചു

ആലപ്പുഴ: ഇടിമിന്നലിനെത്തുടർന്ന് ചത്തുവീണ പശുവിനെ നോക്കാൻ കാലിത്തൊഴുത്തില്‍ കയറിയ ഉടമ ഷോക്കേറ്റുമരിച്ചു. ഇലിപ്പക്കുളം വട്ടയ്‌ക്കാട് പുത്തൻതറയില്‍ രാമകൃഷ്ണപിള്ള(72)യാണ് മരിച്ചത്.തൊഴുത്തിലെ ബള്‍ബിലേക്കുള്ള വയറില്‍ നിന്നാണ് ഷോക്കേറ്റത്. കഴിഞ്ഞ‌ ദിവസം രാത്രി ഒമ്പതരയോടെയാണ് സംഭവം.

ഇടിമിന്നലേറ്റ് പശു കരയുകയും തുടർന്ന് ചത്തുവീഴുകയുമായിരുന്നു. ശബ്‌ദംകേട്ട് രാമകൃഷ്‌ണപിള്ള വീട്ടുമുറ്റത്തുള്ള കാലിത്തൊഴുത്തിലേക്ക് ഓടിച്ചെന്നു. ഈസമയം തൊഴുത്തിന്റെ മേല്‍ക്കൂരയില്‍ കെട്ടിയിരുന്ന ബള്‍ബിലേക്കുള്ള വയറില്‍ നിന്ന് ഇദ്ദേഹത്തിന് ഷോക്കേല്‍ക്കുകയായിരുന്നു. പിന്നാലെ ചെന്ന മകള്‍ ഷീജയ്‌ക്ക് ഷോക്കേറ്റെങ്കിലും രക്ഷപ്പെട്ടു. അർബുദരോഗബാധിതനായ രാമകൃഷ്‌ണപിള്ള ആറുവർഷമായി ചികിത്സയിലായിരുന്നു. വള്ളിക്കുന്നം പൊലീസ് തുടർനടപടികള്‍ സ്വീകരിച്ചു.