Latestകേരളം

സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം, പെരുമ്പളം ദ്വീപ് നിവാസികളുടെ ചിരകാല സ്വപ്‌നം ഇന്ന് യാഥാര്‍ഥ്യമാകും-

ആലപ്പുഴ: പെരുമ്പളം ദ്വീപ് നിവാസികളുടെ പതിറ്റാണ്ടുകളായുള്ള കാത്തിരിപ്പിന് വിരാമം. വേമ്പനാട്ട് കായലിന് കുറുകെ നിര്മിച്ച സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലം ഇന്ന് രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന് ഉദ്ഘാടനം ചെയ്യും.കിഫ്ബി വഴി 100 കോടി രൂപ ചെലവഴിച്ചാണ് ഈ ബൃഹദ് പദ്ധതി യാഥാര്ഥ്യമാക്കിയത്.
കായലിന് കുറുകെ ഒരു കിലോമീറ്ററിലേറെ നീളത്തിലാണ് പാലം നിര്മിച്ചിരിക്കുന്നത്.

ഏകദേശം 100 കോടി രൂപ. വേമ്പനാട്ട് കായലിലെ ഏറ്റവും വലിയ ദ്വീപായ പെരുമ്പളത്തെ 12,000ത്തോളം വരുന്ന ജനങ്ങള്ക്ക് ഈ പാലം വലിയ ആശ്വാസമാകും. ആലപ്പുഴ ജില്ലയിലാണെങ്കിലും എറണാകുളം, കോട്ടയം ജില്ലകളുമായി അടുത്ത ബന്ധമുള്ള പ്രദേശമാണ് പെരുമ്പളം. പുതിയ പാലം വരുന്നതോടെ ഈ ജില്ലകളിലേക്കുള്ള യാത്ര സുഗമമാകും.

ആറര കിലോമീറ്റര് നീളവും രണ്ട് കിലോമീറ്റര് വീതിയുമുള്ള പെരുമ്പളം ദ്വീപ് നിവാസികള്ക്ക് ഇതുവരെ വഞ്ചിയും ജങ്കാറുമായിരുന്നു ഏക ആശ്രയം. പാലം യാഥാര്ഥ്യമാകുന്നതോടെ ദ്വീപിന്റെ സാമൂഹിക-സാമ്പത്തിക മേഖലകളില് വലിയ മാറ്റമുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.