Latestകേരളം

ആലപ്പുഴ മാന്നാറില്‍ പട്ടാപ്പകല്‍ 56കാരിയെ പീഡിപ്പിച്ചു

ആലപ്പുഴ മാന്നാറില്‍ പട്ടാപ്പകല്‍ 56കാരിയെ പീഡിപ്പിച്ചു. പമ്പാനദിയുടെ തീരത്തുള്ള കുളിക്കടവില്‍ വച്ചാണ് 56 വയസ്സുകാരി ക്രൂരമായ പീഡനത്തിനിരയായത്.സംഭവത്തില്‍ പരുമല കോട്ടക്കല്‍ സ്വദേശിയായ സബീർ എന്നയാള്‍ക്കായി പോലീസ് അന്വേഷണം ഊർജിതമാക്കി. പട്ടാപ്പകല്‍ നടന്ന ഈ സംഭവം പ്രദേശവാസികളെ ഞെട്ടിച്ചിരിക്കുകയാണ്. പീഡനത്തിന് ഇരയായ സ്ത്രീ പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ തേടി.

മാന്നാർ ഭാഗത്ത് പമ്പയാറിൻ്റെ തീരത്തുള്ള കുളിക്കടവില്‍ വച്ചാണ് സംഭവം. ഒളിവില്‍ പോയ പ്രതി സബീർ ഒരു കൊലപാതകക്കേസ് ഉള്‍പ്പെടെ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്ന് പോലീസ് അറിയിച്ചു. പ്രതിയെ പിടികൂടുന്നതിനായി മാന്നാർ പോലീസ് വ്യാപകമായ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്. ക്രിമിനല്‍ പശ്ചാത്തലമുള്ള പ്രതി പ്രദേശത്ത് തന്നെ ഒളിവിലുണ്ടെന്നാണ് പ്രാഥമിക നിഗമനം.