വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതി അബിൻ സി രാജ് പിടിയിൽ

വ്യാജ ഡിഗ്രി കേസിൽ രണ്ടാം പ്രതി അബിൻ സി രാജ് പിടിയിൽ. കൊച്ചി വിമാനത്താവളത്തിൽ വച്ചാണ് അബിൻ പിടിയിലായത്. കായംകുളം പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്

കായംകുളത്തെ വ്യാജ ഡിഗ്രി കേസിൽ ഒന്നാം പ്രതി നിഖിൽ തോമസിന് ഡിഗ്രി സർട്ടിഫിക്കറ്റ് കൊടുത്തത് രണ്ടാം പ്രതി അബിൻ സി രാജായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ പൊലീസ് ഇയാൾക്കെതിരെ കേസെടുത്തത്. നാട്ടിലെത്തിയില്ലെങ്കിൽ പൊലീസ് റഎഡ് കോർണർ നോട്ടിസ് നൽകുമെന്ന വിവരം അറിയിച്ചിരുന്നു. തുടർന്നാണ് അബിൻ ഇന്ന് വൈകീട്ട് ഏഴ് മണിക്കും എട്ട് മണിക്കുമിടെ പൊലീസ് കസ്റ്റഡിയിലെടുത്തത്.

നിരവധി പേർക്ക് അബിൻ വ്യാജ ഡിഗ്രി സർട്ടിഫിക്കറ്റഅ നൽകിയിട്ടുണ്ടെന്നാണഅ വിവരം. മുൻപ് എസ്എഫ്‌ഐയുടെ ആലപ്പുഴ ജില്ലാ സെക്രട്ടേറിയറ്റ് അംഗവും കായംകുളം എസ്എഫ്‌ഐയുടെ ഏരിയ പ്രസിഡന്റുമായിരുന്നു അബിൻ