സര്‍വകലാശാലകളിലെ എല്ലാ നിയമനവും അന്വേഷിക്കുമെന്ന് ഗവര്‍ണര്‍

ന്യൂ ഡൽഹി: സർവകലാശാല നിയമനത്തെച്ചൊല്ലി സർക്കാർ-ഗവർണർ തർക്കം രൂക്ഷമാവുകയാണ്. കഴിഞ്ഞ മൂന്ന് വർഷത്തിനിടെ സർവകലാശാലകളിൽ നടത്തിയ എല്ലാ നിയമനങ്ങളെക്കുറിച്ചും സമഗ്രമായ അന്വേഷണം നടത്തുമെന്ന് കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. ന്യൂഡൽഹിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

കണ്ണൂർ സർവകലാശാല വൈസ് ചാൻസലർ ഭരണകക്ഷിയിലെ അംഗത്തെപ്പോലെയാണ് പെരുമാറിയതെന്നും ആരിഫ് മുഹമ്മദ് ഖാൻ വിമർശിച്ചു. കണ്ണൂർ സർവകലാശാലയ്ക്ക് പുറമെ കഴിഞ്ഞ മൂന്ന് വർഷത്തിനിടെ കേരളത്തിലെ എല്ലാ സർവകലാശാലകളിലും നടത്തിയ നിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്തുമെന്നും ഗവർണർ പറഞ്ഞു.

എത്ര ബന്ധുനിയമനങ്ങൾ നടക്കുന്നുവെന്നതുൾപ്പടെ ഇക്കാര്യത്തിൽ സമഗ്രമായ അന്വേഷണം നടത്തുമെന്നും ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു. നിയമനങ്ങളുമായി ബന്ധപ്പെട്ട് ചില പരാതികൾ ലഭിച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. മുഖ്യമന്ത്രിയുടെ പേഴ്സണൽ സെക്രട്ടറി കെ കെ രാഗേഷിന്‍റെ ഭാര്യ പ്രിയ വര്‍ഗീസിന് അസോ. പ്രൊഫസറാകാനുള്ള യോഗ്യത ഇല്ല എന്നും അദ്ദേഹം പറഞ്ഞു.